പഴയ വാഹനങ്ങള്‍ ഉപേക്ഷിച്ച്‌ പുതിയ വാഹനം വാങ്ങുമ്ബോള്‍ 25 ശതമാനം നികുതി ഇളവ്

പഴയ വാഹനങ്ങള്‍ ഉപേക്ഷിച്ച്‌ പുതിയ വാഹനം വാങ്ങുമ്ബോള്‍ 25 ശതമാനം നികുതി ഇളവ്; പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം 2022 ഏപ്രില്‍ 1 മുതലാണ് ഈ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്.കാലാവധി കഴിഞ്ഞ വാഹനം അംഗീകൃത വാഹന സ്‌ക്രാപ്പിംഗ് കേന്ദ്രത്തില്‍ പൊളിക്കുമ്ബോള്‍ വാഹന ഉടമയ്‌ക്ക് ഒരു സര്‍ട്ടിഫിക്കേറ്റ് ഓഫ് ഡെപ്പോസിറ്റ് ലഭിക്കുന്നു.ഇത് പരിശോധിച്ച്‌ ഉറപ്പിച്ച ശേഷമാണ് പുതിയ വാഹനം വാങ്ങുമ്ബോള്‍ നികുതി ഇളവ് ലഭിക്കുക. സ്വകാര്യ വാഹനങ്ങള്‍ക്ക് 25 ശതമാനവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 ശതമാനവുമാണ് നികുതിയിളവ് നല്‍കുക.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാഹന സ്‌ക്രാപ് പോളിസി പ്രകാരം 20 വര്‍ഷമാണ് സ്വകാര്യ വാഹനങ്ങളുടെ കാലാവധി. വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന വാഹനത്തിന് 15 വര്‍ഷം മാത്രമാണ് കാലാവധിയുള്ളത്. ഈ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ച്‌ നീക്കുമ്ബോള്‍ ഉടമയ്‌ക്ക് ഒരു സര്‍ട്ടിഫിക്കേറ്റ് ലഭിക്കുന്നു. ഇവര്‍ പുതിയ വാഹനം വാങ്ങുമ്ബോള്‍ പിന്നീട് രജിസ്‌ട്രേഷന്‍ ഫീസ് നല്‍കേണ്ടി വരില്ല.